സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 25 ജൂലൈ 2023 (10:09 IST)
ജലനിരപ്പ് ഉയര്‍ന്നതിനെതുടര്‍ന്ന് പെരിങ്ങല്‍കുത്ത് ഡാം തുറക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ജലനിരപ്പ് ഇപ്പോള്‍ 423 മീറ്റര്‍ ആയി ഉയര്‍ന്നിരിക്കുകയാണ്. പിന്നാലെ ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴയില്‍ ഡാമിലേക്കുള്ള നീരൊഴുക്ക് കൂടിയതാണ് ജലനിരപ്പ് ഉയരാന്‍ കാരണമായത്.
പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പുകള്‍ നല്‍കിയ ശേഷമാണ് ഷട്ടറുകള്‍ താഴ്ത്താന്‍ നിര്‍ദ്ദേശം ഉള്ളത്. ചാലക്കുടി പുഴയുടെ സമീപങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.