95 ശതമാനം ആളുകള്‍ക്കും പെട്രോള്‍ ആവശ്യമില്ല; ഇന്ധനവിലയില്‍ വിചിത്ര വാദവുമായി ഉത്തര്‍പ്രദേശ് മന്ത്രി

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 22 ഒക്‌ടോബര്‍ 2021 (16:26 IST)
95 ശതമാനം ആളുകള്‍ക്കും പെട്രോള്‍ ആവശ്യമില്ലെന്ന വിചിത്ര വാദവുമായി ഉത്തര്‍പ്രദേശ് മന്ത്രി ഉപേന്ദ്ര തിവാരി. കുറച്ചുപേര്‍ മാത്രമേ നാലുവീലുള്ള വാഹനങ്ങള്‍ ഉപയോഗിക്കുന്നുള്ളു അതിനാല്‍ 95ശതമാനത്തോളം ആളുകള്‍ക്കും പെട്രോള്‍ ആവശ്യമില്ലെന്ന് മന്ത്രി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്തു നോക്കിയാല്‍ ഉത്തര്‍പ്രദേശില്‍ ഇന്ധനവില കുറവാണെന്നും മന്ത്രി പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

വിദ്യാഭ്യാസവും ചികിത്സയും വാക്‌സിനുമെല്ലാം സര്‍ക്കാര്‍ സൗജന്യമായാണ് നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതെല്ലാം സൗജന്യമായി നല്‍കുന്നതുകൊണ്ടാണ് വില വര്‍ധിപ്പിക്കുന്നതെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് വില വര്‍ധിക്കുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ ഉത്തരം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :