1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Peechi Dam drowning student dead

പീച്ചി ഡാമില്‍ വീണ വിദ്യാര്‍ഥിനി മരിച്ചു; മൂന്ന് പേര്‍ ആശുപത്രിയില്‍

പട്ടിക്കാട് ചുങ്കത്ത് ഷാജന്‍ - സിജി ദമ്പതികളുടെ മകള്‍ അലീന(16)യാണു മരിച്ചത്

Peechi Drowning - 1 dead
Peechi Drowning - 1 dead

പീച്ചി റിസര്‍വോയറിന്റെ കൈവഴിയില്‍ വെള്ളത്തില്‍ മുങ്ങിയ വിദ്യാര്‍ഥിനി മരിച്ചു. അപകടത്തില്‍പ്പെട്ട മറ്റു മൂന്ന് പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നു.
 
പട്ടിക്കാട് ചുങ്കത്ത് ഷാജന്‍ - സിജി ദമ്പതികളുടെ മകള്‍ അലീന (16) യാണു മരിച്ചത്. കൂട്ടുകാരിയുടെ വീട്ടില്‍ തിരുനാളാഘോഷിക്കാനെത്തിയ മൂന്ന് പേരുള്‍പ്പെടെ 4 പേരാണ് അപകടത്തില്‍പ്പെട്ടത്. നാട്ടുകാര്‍ 4 പേരെയും രക്ഷിച്ച് ആശുപത്രിയിലെത്തിച്ചുവെങ്കിലും പുലര്‍ച്ചെ 12.30ന് അലീന മരിച്ചു. സെല്‍ഫിയെടുക്കാന്‍ കൈവഴിയില്‍ ഇറങ്ങിയതാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. 
 
പട്ടിക്കാട് പുളയിന്‍മാക്കല്‍ ജോണി - സാലി ദമ്പതികളുടെ മകള്‍ നിമ (12), പട്ടിക്കാട് പാറാശേരി സജി - സെറീന ദമ്പതികളുടെ മകള്‍ ആന്‍ ഗ്രേസ് (16), മുരിങ്ങത്തു പറമ്പില്‍ ബിനോജ് - ജൂലി ദമ്പതികളുടെ മകള്‍ എറിന്‍ (16) എന്നിവരാണ് അപകടത്തില്‍പെട്ട മറ്റു കുട്ടികള്‍. ഗുരുതരാവസ്ഥയിലുള്ള ഇവരെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചതായി ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ അറിയിച്ചു.
About Writer
രേണുക വേണു
അടുത്ത ലേഖനം
രാജ്യസഭാ സീറ്റിനു വേണ്ടി എംഎല്‍എ സ്ഥാനം രാജിവയ്ക്കാന്‍ പി.വി.അന്‍വര്‍