അനുബന്ധ വാര്‍ത്തകള്‍
- പത്തനംതിട്ട പീഡനം: പിടിയിലായവരുടെ എണ്ണം 39 ആയി, വൈകീട്ടോടെ കൂടുതൽ അറസ്റ്റ്
- ഉത്തരേന്ത്യയില്‍ എവിടെയോ കിടക്കുന്ന ഒരു പാര്‍ട്ടിയിലേക്കാണ് അന്‍വര്‍ പോകുന്നതെന്ന് എ കെ ബാലന്
- Neyyattinkara Samadhi: നെയ്യാറ്റിൻകരയിലെ 'ദുരൂഹ സമാധി' തുറക്കാൻ അനുവദിക്കില്ലെന്ന് കുടുംബം, തുറക്കാൻ ശ്രമിച്ചാൽ ആത്മഹത്യയെന്ന് മകൻ
- കേരളത്തിലെ രണ്ടാം വന്ദേ ഭാരതിലും കോച്ചുകളുടെ എണ്ണം കൂട്ടുന്നു, എട്ടിൽ നിന്ന് 16 ആക്കും, 512 സീറ്റുകളുടെ വർധനവ്
- ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല, യുഡിഎഫിന്റെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കും: പി വി അന്‍വര്‍
പീച്ചി ഡാം റിസര്‍വോയര്‍ അപകടം: ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു
പട്ടിക്കാട് ചുങ്കത്ത് ഷാജന് - സിജി ദമ്പതികളുടെ മകള്‍ അലീന (16) യാണു ആദ്യം മരിച്ചത്
പീച്ചി ഡാമിന്റെ റിസര്‍വോയറില്‍ വീണ പെണ്‍കുട്ടികളില്‍ ഒരാള്‍ കൂടി മരിച്ചു. ചികിത്സയിലായിരുന്ന പട്ടിക്കാട് പാറാശേരി സ്വദേശികളായ സജി - സെറീന ദമ്പതികളുടെ മകള്‍ ആന്‍ ഗ്രേസ് (16) ആണു മരിച്ചത്. തൃശൂര്‍ സെന്റ് ക്ലയേഴ്സ് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്. അപകടത്തില്‍ ഇതോടെ മരണം രണ്ടായി.
പട്ടിക്കാട് ചുങ്കത്ത് ഷാജന് - സിജി ദമ്പതികളുടെ മകള്‍ അലീന (16) യാണു ആദ്യം മരിച്ചത്. കൂട്ടുകാരിയുടെ വീട്ടില്‍ തിരുനാളാഘോഷിക്കാനെത്തിയ മൂന്ന് പേരുള്‍പ്പെടെ 4 പേരാണ് അപകടത്തില്‍പ്പെട്ടത്. നാട്ടുകാര്‍ 4 പേരെയും രക്ഷിച്ച് ആശുപത്രിയിലെത്തിച്ചുവെങ്കിലും പുലര്‍ച്ചെ 12.30ന് അലീന മരിച്ചു. സെല്‍ഫിയെടുക്കാന്‍ കൈവഴിയില്‍ ഇറങ്ങിയതാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.
പട്ടിക്കാട് പുളയിന്‍മാക്കല്‍ ജോണി - സാലി ദമ്പതികളുടെ മകള്‍ നിമ (12), മുരിങ്ങത്തു പറമ്പില്‍ ബിനോജ് - ജൂലി ദമ്പതികളുടെ മകള്‍ എറിന് (16) എന്നിവരാണ് അപകടത്തില്‍പെട്ട മറ്റു കുട്ടികള്‍. ഗുരുതരാവസ്ഥയിലുള്ള ഇവര്‍ തൃശൂര്‍ ജൂബിലി മിഷന് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുന്നു.