ശ്രീനു എസ്|
Last Updated:
വെള്ളി, 30 ഒക്‌ടോബര്‍ 2020 (09:44 IST)
കേരളത്തിലെ ഉന്നതാധികാര തസ്തികകള്‍ മുസ്ലീം സമുദായം തട്ടിയെടുക്കുന്നുവെന്ന് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്. അതിനാലാണ് കേരളത്തിലെ ഏഴുജില്ലകളിലേയും കളക്ടര്‍മാര്‍ ഒരേ സമുദായത്തില്‍പ്പെട്ടവരായതെന്നും അദ്ദേഹം പറഞ്ഞു. പിഎസ് സി നിയമനപ്രശ്‌നത്തിലും ഫാ. സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റിലും പ്രതിഷേധിച്ച് ഈരാട്ടുപേട്ടയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യാനന്തരം ഇന്ത്യയില്‍ ക്രിസ്ത്യാനികളൊഴിച്ച് എല്ലാ ന്യൂനപക്ഷവും വളര്‍ന്നെന്നും പിസി ജോര്‍ജ് പറഞ്ഞു. കേരളത്തിലെ 70ശതമാനം വിദ്യാഭ്യാസ സ്ഥാപനങ്ങളും കത്തോലിക്കാ സഭയും വൈദികരും ചേര്‍ന്ന് തുടങ്ങിയതാണെന്നും എന്നാല്‍ വിദ്യാഭ്യാസ മേഖലയില്‍ ക്രൈസ്തവ സമൂഹത്തിന്റെ നിലയെന്താണെന്ന് ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.