1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Karala psc news

പി എസ് സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കായി നിയമസഭാ സമിതി യോഗം ചേരുന്നു

Psc
കേരള നിയമസഭയുടെ യുവജനകാര്യവും യുവജനക്ഷേമവും സംബന്ധിച്ച സമിതി പി.എസ്.സിയുടെ വിവിധ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി യോഗം ചേരുന്നു. വീഡിയോ കോണ്‍ഫറന്‍സിലൂടെയുള്ള യോഗം 15, 20 തിയതികളില്‍ രാവിലെ 10.30 മുതല്‍ നിയമസഭാ സമുച്ചയത്തില്‍ നടക്കും.

ഈ മാസം ഏഴിന് ചേര്‍ന്ന യോഗത്തില്‍ 34 റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ യോഗം ചേരുകയും ആവശ്യമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.
അടുത്ത ലേഖനം
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം: സംസ്ഥാനത്ത് മഴ ശക്തമാകും, പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്