വോട്ടിനും സീറ്റിനും വേണ്ടി കോൺഗ്രസ് മതേതര നിലപാട് ലീഗിന് അടിയറവ് വെച്ചതായി കോടിയേരി

അഭി‌റാം മനോഹർ| Last Updated: വെള്ളി, 23 ഒക്‌ടോബര്‍ 2020 (19:52 IST)
രാഷ്ട്രീയ ലാഭത്തിനായി കോൺഗ്രസ് തങ്ങളുടെ മതേതര നിലപാട് മുസ്ലീം ലീഗിന് അടിയറവെക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. എംഎം ഹസൻ-കുഞ്ഞാലിക്കുട്ടി-അമീർ കൂട്ടുക്കെട്ടായി യുഡിഎഫ് നേതൃത്വം മാറിയെന്നും. ലീഗിനെ നയിക്കുന്നത് ജമാഅ‌ത്തെ ഇസ്ലാമിയുടെ പ്രത്യയശാസ്ത്രമാണെന്നും കോടിയേരി പറഞ്ഞു.

ലീഗിന്റെ കടന്നുകയറ്റ നിലപാട് ആർഎസ്എസ് കടന്നുവരാനുള്ള അവസരം ഒരുക്കുന്ന നിലപാടാണ്. നേമം മോഡൽ നിയമസഭാ തിരഞ്ഞെടുപ്പിൽ അരങ്ങേറും എന്നതിന്റെ സൂചനയാണ് ആർഎസ്എസുമായുള്ള രഹസ്യബാന്ധവനീക്കമെന്നും കോടിയേരി പറഞ്ഞു. രാഹുൽ ഗാന്ധിയെ ചെന്നിത്തല തള്ളിപറഞ്ഞത് ബിജെപിയുടെ ആവശ്യപ്രകാരമാണ്. ജോസ് കെ മാണിയുടെ ഇടതുമുന്നണിയിലേക്കുള്ള പ്രവേശനം അടുത്ത തദ്ദേശതിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും കോടിയേരി പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :