1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local news

കൊവിഡ്: അസിസ്റ്റന്റ് പ്രൊഫസര്‍ പരീക്ഷ മാറ്റിവയ്ക്കണമെന്നആവശ്യം പരിശോധിക്കണമെന്ന്മനുഷ്യാവകാശ കമ്മീഷന്‍

Trivandrum
നവംബര്‍ 2 ന് പിഎസ്‌സി നടത്താനിരിക്കുന്ന അസിസ്റ്റന്റ് പ്രൊഫസര്‍ പരീക്ഷ കൊവിഡ് സാഹചര്യത്തില്‍ മാറ്റി വയ്ക്കണമെന്ന ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം പരിശോധിച്ച് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ഉദ്യോഗാര്‍ത്ഥികളുടെ ന്യായമായ ആവശ്യംനടപ്പിലാക്കേണ്ടത് അനിവാര്യമാണെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് ഉത്തരവില്‍ പറഞ്ഞു.
 
തിരുവനന്തപുരം ,എറണാകുളം,കോഴിക്കോട് ജില്ലകളില്‍ മാത്രമാണ് പരീക്ഷക്ക് സെന്ററുള്ളത്. ഉദ്യോഗാര്‍ത്ഥികളില്‍ കൂടുതലും സത്രീകളാണ്. ഇതര ജില്ലകളില്‍ നിന്ന് സെന്ററിലെത്താന്‍ പൊതുഗതാഗതം ആവശ്യാനുസരണം ലഭ്യമല്ല. അതേ സമയം ഡിസംബറില്‍ നടത്തേണ്ട പല പരീക്ഷകളും പി എസ് സി മാറ്റിവച്ചിട്ടുള്ളതായി ഉദ്യോഗാര്‍ത്ഥികള്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു .
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
സേവ് ദി ഡേറ്റ്, ഫോട്ടോ ഷൂട്ട് തുടങ്ങി ന്യൂജെന്‍ ആഘോഷങ്ങള്‍ക്ക് ഇനി കെഎസ്ആര്‍ടിസി: വെറും നാലായിരം രൂപമാത്രം