സമരം പ്രതിപക്ഷത്തിന്റെ സ്ഥിരം പരിപാടിയാണ്: കെഎം മാണി

ന്യൂഡല്‍ഹി| jibin| Last Modified ബുധന്‍, 22 ഏപ്രില്‍ 2015 (12:17 IST)
ബാര്‍കോഴയില്‍ ആരോപണവിധേയനായ ധനമന്ത്രി കെഎം മാണി രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് നടത്തുന്ന സെക്രട്ടേറിയറ്റ് ഉപരോധ സമരത്തെ പരിഹസിച്ച് മാണി രംഗത്ത്. സമരം പ്രതിപക്ഷത്തിന്റെ സ്ഥിരം പരിപാടിയാണ്. സമരത്തില്‍നിന്നും ഒളിച്ചോടാനല്ല താന്‍ ഡല്‍ഹിയില്‍ എത്തിയത്. റബര്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ചര്‍ച്ച ചെയ്യും. അദ്ദേഹവുമായുള്ള ചര്‍ച്ച മുന്‍കൂട്ടി കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നെന്നും മാണി പറഞ്ഞു.

അതേസമയം തലസ്ഥാനത്ത് സെക്രട്ടേറിയറ്റ് ഉപരോധിക്കുന്ന അതേസമയത്ത് തന്നെ ജില്ല ഭരണകേന്ദ്രങ്ങളും എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ ഉപരോധിക്കുകയാണ്. സംസ്ഥാനത്ത് ഭരണം നടക്കുന്നത് വൈകുന്നേരം അഞ്ചുമണിക്ക് ശേഷമാണെന്ന് പ്രതിപക്ഷ ഉപനേതാവും സി പി എം സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു. വീല്‍ചെയറില്‍ സഞ്ചരിക്കുന്നവരും പാവപ്പെട്ടവരും മുഖ്യമന്ത്രിയെ ഒരു നോക്കു കാണാന്‍ രാവിലെ പത്തുമണി മുതല്‍ വൈകുന്നേരം വരെ ക്യൂ നില്‍ക്കേണ്ട അവസ്ഥയാണെന്നും സമ്പന്നര്‍ക്ക് കോട്ടും സ്യൂട്ടുമിട്ട് ചെന്നാല്‍ എപ്പോള്‍ വേണമെങ്കിലും മുഖ്യമന്ത്രിയെ കാണാമെന്നും കോടിയേരി പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :