തിരുവനന്തപുരം|
jibin|
Last Modified ശനി, 18 ഏപ്രില്‍ 2015 (12:58 IST)
ധനമന്ത്രി കെഎം മാണിക്കും ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബിനുമെതിരെ കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയതിനെക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അദ്ദേഹം പരാതി സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ നിയമപരമായി കാര്യങ്ങള്‍ മുന്നോട്ടു പോകുമെന്നും ചെന്നിത്തല പറഞ്ഞു.
അരി മില്ലുടമകളില്‍ നിന്നും ക്വാറി ഉടമകളില്‍ നിന്നും കോഴ വാങ്ങിയെന്നാണു മാണിക്കെതിരേയുള്ള ആരോപണം. കണ്‍സ്യൂമര്‍ ഫെഡിലും രജിസ്ട്രേഷന്‍ വകുപ്പിലും ജഡ്ജിമാരെ നിയമിച്ചതില്‍ ക്രമക്കേടു നടത്തിയെന്നാണു അനൂപ് ജേക്കബിനെതിരെയുള്ള ആരോപണം. ഇതേക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ക്കു പരാതിയിൽ ബാലകൃഷ്ണ പിള്ള ആവശ്യപ്പെടുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.