പാലക്കാട്|
jibin|
Last Modified ഞായര്‍, 24 ഓഗസ്റ്റ് 2014 (15:24 IST)
മദ്യനയത്തില്‍ നേതാക്കള്‍ വിഴുപ്പലക്കള്‍ തുടരുകയാണെന്നും, ഇങ്ങനെ പോയാല്‍
കേരളത്തിലെ കോണ്‍ഗ്രസിന്റെ പതനം ആസന്നമാണെന്നും സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്.
കോണ്‍ഗ്രസിലെ വിഴുപ്പലക്കല്‍ അവസാനിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് ഇടപെടണമെന്നും. മദ്യവിമുക്ത കേരളമെന്നത് യുഡിഎഫിന്റെ നയവും ജനങ്ങളുടെ പൊതുകാഴ്ചപ്പാടുമെന്നും പിസി ജോര്‍ജ് വ്യക്തമാക്കി. കോണ്‍ഗ്രസിലെ വിവിധ ഗ്രൂപ്പുകളുടെ വിഴുപ്പലക്കല്‍ എല്ലാ പരിധിക്കും അപ്പുറത്തേക്ക് കടന്നിരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
തലേദിവസംവരെ എത്ര ബാറുകള്‍ അനുവദിക്കണമെന്ന് കൂട്ടികിഴിച്ച് ചര്‍ച്ച ചെയ്തവരാണ് നേരംവെളുത്തപ്പോള്‍ സമ്പൂര്‍ണ്ണ മദ്യനിരോധനവുമായി വന്നതെന്നോര്‍ക്കണം. കെപിസി പ്രസിഡന്റ് സുധീരന്റയോ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടേയോ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെയും സംഭാവനകളെ വിലക്കുറച്ച് കാണുന്നില്ലെന്നും ചീഫ് വിപ്പ് പറഞ്ഞു.
ഘടകകക്ഷികളുടെ ശക്തമായ സമ്മര്‍ദ്ദം പുതിയ മദ്യനയത്തിന് പിന്നിലുണ്ട്. ഘടകകക്ഷികളൊന്നും കോണ്‍ഗ്രസിന്റെ പാട്ടപറമ്പില്‍ കിടക്കുന്നവരല്ല. ഘടകക്ഷികളുടെ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ വൃത്തികേട് പറയുന്നത് ശരിയല്ലെന്നും പിസി ജോര്‍ജ്
പറഞ്ഞു. പച്ച പറയുന്ന എംഎല്‍എമാരും കപട പരിസ്ഥിതി സ്നേഹികളും യഥാര്‍ഥ്യം ഉള്‍കൊണ്ട് തെറ്റ് തിരുത്തണമെന്നും പിസി ജോര്‍ജ് ആവശ്യപ്പെട്ടു.