അനുബന്ധ വാര്‍ത്തകള്‍
- പി.സി.ജോര്‍ജ് പൂജപ്പുര ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു
- അതിജീവിത നാളെ മുഖ്യമന്ത്രിയെ കാണും, കൂടിക്കാഴ്ച സെക്രട്ടറിയേറ്റിൽ
- വിദ്വേഷ പ്രസംഗം: പി.സി.ജോര്‍ജ് പൊലീസ് കസ്റ്റഡിയില്‍
- പി സി ജോർജിന്റെ ജാമ്യം റദ്ദാക്കി, അറസ്റ് ഉടൻ
- രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് രാത്രി 8.40ന് പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്തെത്തും
ഒരു ദിവസമെങ്കിലും പി.സി.ജോര്‍ജിനെ ജയിലില്‍ കിടത്താന്‍ കച്ചകെട്ടി കേരള പൊലീസ്; നിര്‍ദേശം നല്‍കിയത് പിണറായി
മതവിദ്വേഷ പ്രസംഗ കേസില്‍ പി.സി.ജോര്‍ജിനെ ഒരു ദിവസമെങ്കിലും ജയിലില്‍ കിടത്താന്‍ എല്ലാ പഴുതുകളും അടച്ച് കോടതിയില്‍ നിലപാടെടുത്ത് കേരള പൊലീസ്. ജോര്‍ജിനെ പൂജപ്പുര ജയിലിലേക്കാണ് എത്തിച്ചിരിക്കുന്നത്. വഞ്ചിയൂര്‍ കോടതിയാണ് ജോര്‍ജിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. ജോര്‍ജിനെ പ്രതിരോധത്തിലാക്കുന്ന എല്ലാ തെളിവുകളും നിരത്തിയാണ് പൊലീസ് വാദിച്ചത്. ജോര്‍ജിന്റെ ജാമ്യഹര്‍ജി ഹൈക്കോടതി പരിഗണിക്കാനുള്ള സമയം പോലും കാത്തിരിക്കാന്‍ പൊലീസ് തയ്യാറായില്ല. ജോര്‍ജിനെതിരെ മുഖം നോക്കാതെ നടപടി വേണമെന്ന് ആഭ്യന്തര വകുപ്പിന്റെ ചുമതല കൂടിയുള്ള മുഖ്യമന്ത്രി പിണറായി വിജയന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.