Last Modified വ്യാഴം, 14 മെയ് 2015 (16:24 IST)
രാജ്കുമാര്‍ ഉണ്ണി കെഎം മാണിക്ക് 1 കോടി രൂപ കോഴ നല്‍കിയെന്ന് പി സി ജോര്‍ജ് എംഎല്‍എ വിജിലന്‍സിന് മൊഴി നല്‍കി. ഇക്കാര്യം രാജ്കുമാര്‍ ഉണ്ണി തന്നോട് പറഞ്ഞു പിസി പറഞ്ഞു.
മുഖ്യമന്ത്രി പറഞ്ഞിട്ടാണ് കോഴപ്പണം സ്വരൂപിച്ചത്, കെ ബാബുവിന് കൂടുതല്‍ തുക നല്‍കിയത് മാണിയെ ചൊടിപ്പിച്ചുവെന്നും മാണി കൂടുതല്‍ പണം ആവശ്യപ്പെട്ടെന്നും രാജ്കുമാര്‍ തന്നോട് പറഞ്ഞതായി പിസി ജോര്‍ജ് പറഞ്ഞു. കൂടാതെ കുട്ടിയമ്മയുടേയും ജോസ് കെ മാണിയുടേയും അഴിമതിക്കഥകള്‍ പറയാമെന്നും പി സി പറഞ്ഞു.
കേരളാ കോണ്‍ഗ്രസ് (എം) നേതാവും ധനമന്ത്രിയുമായ കെഎം മാണിക്കെതിരായ ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ടാണ് മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജിന്റെ മൊഴി വിജിലന്‍സ് ഇന്നു രേഖപ്പെടുത്തിയത്. വിജിലൻസ് എസ്‌പി ആർ സുകേശനാണ് മൊഴി
രേഖപ്പെടുത്തിയത്.