ലക്ഷദ്വീപില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ യുവതി വിമാനത്താവളത്തില്‍ പ്രസവിച്ചു

എറണാകുളം| എ കെ ജെ അയ്യര്‍| Last Updated: വ്യാഴം, 15 ഒക്‌ടോബര്‍ 2020 (10:30 IST)
കൊച്ചി: ലക്ഷദ്വീപില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ യുവതി ഹെലികോപ്റ്ററില്‍ കൊച്ചിയില്‍ എത്തിയ ഉടന്‍ വിമാനത്താവളത്തില്‍ തന്നെ പ്രസവിച്ചു. ഏഴു മാസം ഗര്‍ഭിണിയായ അഗതി സ്വദേശിനി സുബൈദയാണ് കഴിഞ്ഞ ദിവസം ഹെലികോപ്റ്ററില്‍ നിന്നിറങ്ങിയ ഉടന്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

തൃശൂരിലെ ദയ ആശുപത്രിയിലേക്കുള്ള യാത്രയിലായിരുന്നു ഇവര്‍. ദയ ആശുപത്രിയുടെ നിയന്ത്രണത്തിലുള്ള അഗതിയിലെ രാജീവ് ഗാന്ധി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ നിന്നാണ് ഇവര്‍ കൊച്ചിയിലെത്തിയത്. യുവതിക്കൊപ്പം ദയ ആശുപത്രിയിലെ സിസ്റ്റര്‍ ധന്യയും ഉണ്ടായിരുന്നു. എന്നാല്‍ യുവതിയുടെ നില ആശങ്കാജനകമായിരുന്നു. ഇതിനാലാണ് അടിയന്തിരമായി പവന്‍ഹാന്‍സിന്റെ ഹെലികോപ്റ്ററില്‍ കൊച്ചിയിലേക്ക് വന്നത്.

പ്രസവം കഴിഞ്ഞയുടന്‍ തന്നെ ആംബുലന്‍സില്‍ യുവതിയെയും കുഞ്ഞിനേയും എറണാകുളം ലൂര്‍ദ്ദ് ആശുപത്രിയില്‍
എത്തിച്ചു. ഇരുവരും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :