സ്വപ്‌ന സുരേഷ് 190000ഡോളര്‍ വിദേശത്തേക്ക് കടത്തിയെന്ന് കസ്റ്റംസ്

എറണാകുളം| ശ്രീനു എസ്| Last Updated: ഞായര്‍, 11 ഒക്‌ടോബര്‍ 2020 (13:07 IST)
സ്വപ്‌ന സുരേഷ് 190000ഡോളര്‍ വിദേശത്തേക്ക് കടത്തിയെന്ന് കസ്റ്റംസ് കോടതിയില്‍ പറഞ്ഞു. കോണ്‍സുലേറ്റിലെ തിരിച്ചറിയല്‍ രേഖ ഉപയോഗിച്ചാണ് ഇത്തരമൊരു തിരിമറി സ്വപ്‌ന നടത്തിയത്. അതേസമയം മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ എം ശിവശങ്കറിനെ തുടര്‍ച്ചയായ രണ്ടാം ദിവസവും കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ചോദ്യം ചെയ്യല്‍ തുടരുകയാണ്.

ലൈഫ് മിഷന്‍ പദ്ധതിയിലെ കമ്മീഷന്‍ തുകയാണോ സ്വപ്‌ന കടത്തിയതെന്ന് കസ്റ്റംസ് അന്വേഷിക്കുന്നു. ഒരുഭാഗത്ത് സ്വപ്‌ന സുരേഷ് അടക്കമുള്ള പ്രതികളെയും മറുഭാഗത്ത് എം ശിവശങ്കറെയും കസ്റ്റംസ് ചോദ്യം ചെയ്യുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :