1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Glider Navyforce Kochi

നാവികസേനാ ഗ്ലൈഡര്‍ തകര്‍ന്നു വീണ് രണ്ട് ഉദ്യോഗസ്ഥര്‍ മരിച്ചു

Glider
കൊച്ചി: കൊച്ചിയില്‍ നാവിക സേനാ ഗ്ലൈഡര്‍ തകര്‍ന്നു വീണു രണ്ട് പേര്‍ മരിച്ചു. നാവിക സേനാ ഉദ്യോഗസ്ഥരായ ബിഹാര്‍ സ്വദേശി സുനില്‍ കുമാര്‍ (29) ഉത്തരാഖണ്ഡ് സ്വദേശി ലഫ്റ്റനന്റ് രാജീവ്  (39) എന്നിവരാണ് മരിച്ചത്.
 
രാവിലെ പരിശീലന പറക്കലിനിടെയാണ്  ഏഴരയോടെ പകടം ഉണ്ടായത്. കൊച്ചി തോപ്പുംപടി ബി.ഓ..ടി പാലത്തിനടുത്തുള്ള നടപ്പാതയിലാണ് ഗ്ലൈഡര്‍ തകര്‍ന്നു വീണത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഐ.എന്‍.എസ്  സഞ്ജീവനിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകട കാരണം വ്യക്തമല്ല. 
അടുത്ത ലേഖനം
കുട്ടനാട്ടില്‍ എലിപ്പനി ബാധിച്ച് രണ്ട് പേര്‍ മരിച്ചു