കസ്തൂരിരംഗന്‍: ആറ് സംസ്ഥാനങ്ങളിലെ എംപിമാരുടെ യോഗം ഇന്ന്

  കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് , കേരളം , പ്രകാശ് ജാവദേക്കര്‍ , പശ്ചിമഘട്ട സംരക്ഷണം
ന്യൂഡല്‍ഹി| jibin| Last Updated: തിങ്കള്‍, 3 ഓഗസ്റ്റ് 2015 (09:23 IST)
പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ അന്തിമതീരുമാനമെടുക്കുന്നതിനു മുന്നോടിയായുള്ള യോഗം ഇന്ന് ചേരും. കേരളമടക്കമുള്ള ആറു സംസ്ഥാനങ്ങളിലെ 70 എംപിമാര്‍ നിര്‍ണായകമായ യോഗത്തില്‍ പങ്കെടുക്കും. പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനാല്‍ യോഗം പാര്‍ലമെന്റിലെ ഹാളിലാണ് ചേരുക.

വനം-പരിസ്ഥിതി വകുപ്പുമന്ത്രി പ്രകാശ് ജാവദേക്കറാണ് ആറു സംസ്ഥാനങ്ങളിലെ എംപിമാരുടെ യോഗം വിളിച്ചത്. പശ്ചിമഘട്ടം മേഖലയിലെ സംസ്ഥാനങ്ങളിലെ വനം പരിസ്ഥിതി മന്ത്രിമാരുടെ യോഗം അടുത്തിടെ ജാവദേക്കര്‍ വിളിച്ചു ചേര്‍ത്തിരുന്നു.സെപ്റ്റംബര്‍ ഒമ്പതിനു മുന്‍പായി പശ്ചിമഘട്ട സംരക്ഷണത്തില്‍ വിജ്ഞാപനം പുറപ്പെടുവിക്കാനാണു കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം.

സംസ്ഥാനങ്ങള്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ യോഗം ചര്‍ച്ച ചെയ്യും. പശ്ചിമഘട്ട മേഖലയിലെ ആറ് സംസ്ഥാനങ്ങളില്‍ എല്ലാവരും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. കേരളം സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരിശോധനയാക്കായി കേന്ദ്രസംഘം അടുത്തുതന്നെ എത്തും. കേരളം നല്‍കിയ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുന്ന പത്ത് ശതമാനം സ്ഥലങ്ങള്‍ കേന്ദ്ര സംഘം പരിശോധിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :