കന്യാസ്ത്രീയുടെ മുടി മുറിച്ച രീതിയിൽ, മുറികളിൽ രക്തക്കറ; അന്വേഷിക്കുമെന്ന് ഗണേഷ് കുമാർ

അപർണ| Last Modified തിങ്കള്‍, 10 സെപ്‌റ്റംബര്‍ 2018 (07:56 IST)
ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കിണറ്റിൽ കണ്ടെത്തിയ പത്തനാപുരം മൗണ്ട് താബോര്‍ ദയറ കോണ്‍വെന്റിലെ കന്യാസ്ത്രീയും പത്തനാപുരം സെന്റ് സ്‌റ്റീഫൻസ് സ്‌കൂളിലെ അദ്ധ്യാപികയുമായ സിസ്‌റ്റർ സി ഇ സൂസന്റെ (54) മുടിയും കൈത്തണ്ടകളും മുറിച്ച നിലയിൽ.

അതേസമയം, കന്യാസ്ത്രീയുടെ മരണത്തില്‍ കൃത്യമായ അന്വേഷണം നടത്തുമെന്ന് കെ.ബി.ഗണേഷ്കുമാര്‍ എംഎല്‍എ പറഞ്ഞു. സംഭവത്തിൽ പൊലീസ് ശക്തമായ അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. സംശയമുള്ളവരെയെല്ലാം ചോദ്യം ചെയ്തു വരികയാണ്.

കോൺവെന്റ് വളപ്പിലെ കിണറ്റിൽ രാവിലെ എട്ടുമണിയോടെയാണ് സിസ്‌റ്ററിന്റെ മൃതദേഹം കണ്ടെത്തിയത്. ഉച്ചയോടെ മൃതദേഹം പുറത്തെടുത്തു. കന്യാസ്ത്രീ താമസിക്കുന്ന മുറിയിലും കിണറ്റിലേക്കുള്ള വഴിയിലും കിണറിന്റെ പടികളിലും രക്തക്കറകളുണ്ട്. മുറിച്ച മുടിയുടെ ചില ഭാഗങ്ങൾ ഇവരുടെ റൂമിൽ നിന്ന് പൊലീസ് കണ്ടെടുത്തു. കൊലപാതകമോ ആത്മഹത്യയോ എന്ന സ്ഥിരീകരിക്കാനാവാത്ത സാഹചര്യത്തില്‍ സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.

12 കൊല്ലമായി ഇവര്‍ അധ്യാപികയായി ജോലി നോക്കുകയായിരുന്നു സിസ്‌റ്റർ സൂസൻ. പുനലൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം. കിണറ്റില്‍ നിന്നു പുറത്തെടുത്ത മൃതദേഹം കൊല്ലം എഡിഎം ശശികുമാറിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :