അനുബന്ധ വാര്‍ത്തകള്‍
- ഡിജിപിക്ക് നാണമില്ലേ? ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ട്; കന്യാസ്ത്രീകള്‍ നടത്തുന്നത് അതീജീവന സമരമെന്ന് കെമാൽ പാഷ
- 'അഭയ' ആവർത്തിക്കുന്നു; കന്യാസ്ത്രീയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി, കിണറിന് പുറത്ത് രക്തത്തുള്ളികൾ
- ‘നീതിക്കായി കന്യാസ്ത്രീകള്‍ നടത്തുന്ന സമരം ഗൗരവതരം’: വി എസ് അച്യുതാനന്ദന്
- സഭയും സർക്കാറും ബിഷപ്പിനെ സംരക്ഷിക്കുന്നു; പ്രതിഷേധ ധർണയുമായി കന്യാസ്ത്രീകളും
- നീതി നിഷേധിക്കപ്പെടുന്നു, സഭയും സർക്കാരും കൈവിട്ടു; ബിഷപ്പിനെതിരെ സമരത്തിനിറങ്ങുമെന്ന് കന്യാസ്ത്രീകൾ
കന്യാസ്ത്രീയുടെ കൈത്തണ്ടകളും മുടിയും മുറിച്ചനിലയിൽ, മുറിയിലും കിണറ്റിന്റെ പടികളിലും രക്തക്കറ; അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു
കന്യാസ്ത്രീയുടെ കൈത്തണ്ടകളും മുടിയും മുറിച്ചനിലയിൽ, മുറിയിലും കിണറ്റിന്റെ പടികളിലും രക്തക്കറ; അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു
ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കിണറ്റിൽ കണ്ടെത്തിയ പത്തനാപുരം മൗണ്ട് താബോര്‍ ദയറ കോണ്‍വെന്റിലെ കന്യാസ്ത്രീയും പത്തനാപുരം സെന്റ് സ്‌റ്റീഫൻസ് സ്‌കൂളിലെ അദ്ധ്യാപികയുമായ സിസ്‌റ്റർ സി ഇ സൂസന്റെ (54) മുടിയും കൈത്തണ്ടകളും മുറിച്ച നിലയിൽ.
കോൺവെന്റ് വളപ്പിലെ കിണറ്റിൽ രാവിലെ എട്ടുമണിയോടെയാണ് സിസ്‌റ്ററിന്റെ മൃതദേഹം കണ്ടെത്തിയത്. ഉച്ചയോടെ മൃതദേഹം പുറത്തെടുത്തു. കന്യാസ്ത്രീ താമസിക്കുന്ന മുറിയിലും കിണറ്റിലേക്കുള്ള വഴിയിലും കിണറിന്റെ പടികളിലും രക്തക്കറകളുണ്ട്. മുറിച്ച മുടിയുടെ ചില ഭാഗങ്ങൾ ഇവരുടെ റൂമിൽ നിന്ന് പൊലീസ് കണ്ടെടുത്തു. കൊലപാതകമോ ആത്മഹത്യയോ എന്ന സ്ഥിരീകരിക്കാനാവാത്ത സാഹചര്യത്തില്‍ സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.
12 കൊല്ലമായി ഇവര്‍ അധ്യാപികയായി ജോലി നോക്കുകയായിരുന്നു സിസ്‌റ്റർ സൂസൻ. പുനലൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം. കിണറ്റില്‍ നിന്നു പുറത്തെടുത്ത മൃതദേഹം കൊല്ലം എഡിഎം ശശികുമാറിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി.