1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Pathanamthitta Serial Actress Honey trap

പത്തനംതിട്ടയിൽ 75കാരനെ ഹണിട്രാപ്പിൽ കുടുക്കി 11 ലക്ഷം രൂപ കവർന്നു, സീരിയൽ നടി ഉൾപ്പടെ അറസ്റ്റിൽ

Honey Trap
പത്തനംതിട്ടയില്‍ 75കാരനെ ഹണിട്രാപ്പില്‍ കുടുക്കി 11 ലക്ഷം കവര്‍ന്ന കേസില്‍ സീരിയല്‍ നടി ഉള്‍പ്പടെ 2 പേര്‍ അറസ്റ്റില്‍. പത്തനംതിട്ട മലയാലപ്പുഴ സ്വദേശി നിത്യ ശശി(32) സുഹൃത്ത് പരവൂര്‍ കലയ്‌ക്കോട് സ്വദേശി ബിനു(48) എന്നിവരാണ് പിടിയിലായത്. കേരള സര്‍വ്വകലാശാല മുന്‍ ജീവനക്കാരന്റെ കയ്യില്‍ നിന്നാണ് ഇവര്‍ 11 ലക്ഷം രൂപ കവര്‍ന്നത്.
 
വീട് വാടകയ്ക്ക് കൊടുക്കുന്നതുമായി ബന്ധപ്പെട്ടാണ് നിത്യ 75കാരനുമായി പരിചയപ്പെടുന്നത്. വീട് വാടകയ്ക്ക് എടുത്തതോടെ ഇരുവരും തമ്മിലുള്ള സൗഹൃദം ശക്തമായി. വാടകയ്‌ക്കെടുത്ത വീട്ടിലേക്ക് വയോധികനെ വിളിച്ചുവരുത്തി വസ്ത്രങ്ങള്‍ അഴിപ്പിച്ച ശേഷം നിത്യയുമൊത്ത് അശ്ലീലചിത്രങ്ങള്‍ എടുക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ദൃശ്യങ്ങള്‍ പുറത്തുവിടാതിരിക്കാന്‍ 25 ലക്ഷം രൂപ നല്‍കണമെന്നായിരുന്നു തട്ടിപ്പ് സംഘത്തിന്റെ ആവശ്യം. ഈ പേരില്‍ 11 ലക്ഷം രൂപ ഇവര്‍ തട്ടിയെടുത്തു. പിന്നാലെ തട്ടിപ്പിനിരയായ വ്യക്തി സംഭവം പോലീസ് സ്‌റ്റേഷനില്‍ അറിയിച്ചു. പോലീസ് നിര്‍ദേശപ്രകാരം ബാക്കി പണം തരാമെന്ന വ്യാജേന നിത്യയേയും കൂട്ടാളിയേയും ഫ്‌ളാറ്റില്‍ വിളിച്ചുവരുത്തുകയായിരുന്നു. ഇവിടെ വെച്ച് പോലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളെ റിമാന്‍ഡ് ചെയ്തു.