1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Car hit lorry father and daughter dead

വഴിയരികില്‍ പാർക്ക് ചെയ്ത ലോറിക്കു പിന്നിൽ കാറിടിച്ച് അച്ഛനും മകളും മരിച്ചു

Accident
ആലപ്പുഴ: വഴിയരുകിൽ പാർക്ക് ചെയ്തിരുന്ന ലോറിക്കു പിന്നിൽ കാറിടിച്ച് കാറിലുണ്ടായിരുന്ന അച്ചനും മകളും മരിച്ചു. ദേശീയ പാതയിൽ ആലപ്പുഴ ഹരിപ്പാട് കെ വി ജെട്ടി ജംഗ്ഷനിലാണ് വാഹനാപകടം ഉണ്ടായത്.
 
 വള്ളികുന്നം സ്വദേശി സത്താർ, മകൾ ആലിയ (20) എന്നിവരാണ് മരിച്ചത്. വഴിയോരത്ത് നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ഇവർ സഞ്ചരിച്ച ഇന്നോവ കാർ ഇടിക്കുകയായിരുന്നു. വിദേശത്തായിരുന്ന സത്താർ മകൾ ആലിയയുടെ വിവാഹത്തിന് വേണ്ടി നാട്ടിലെത്തിയതായിരുന്നു. വിമാന താവളത്തില്‍ നിന്ന് വീട്ടിലേക്ക് പോകുന്നതിനിടെയാണ് വാഹനാപകടം ഉണ്ടായത്.
 
അടുത്ത ലേഖനം
പേജർ സ്ഫോടനത്തിന് പിന്നാലെ ഹിസ്ബുള്ളയുടെ വോക്കി ടോക്കികളും പൊട്ടിത്തെറിച്ചു, 9 മരണം, അടിയന്തിര യോഗം വിളിച്ച് യു എൻ രക്ഷാസമിതി