സംസ്ഥാനത്ത് ഇന്നലെ പനിക്ക് ചികിത്സ തേടിയത് 8487 പേര്‍; 108 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 11 മാര്‍ച്ച് 2023 (12:26 IST)
സംസ്ഥാനത്ത് ഇന്നലെ 8487 പേരാണ് പനിക്ക് ചികിത്സ തേടിയത്. 108 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ആറ് പേര്‍ക്കാണ് എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചത്. സമീപകാലത്തെ ഏറ്റവുമുയര്‍ന്ന കണക്കാണിത്. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളിലാണ് കേസുകള്‍ സ്ഥരികീരിച്ചത്.

മലപ്പുറത്ത് മൂന്ന് കോളറ കേസുകള്‍ കൂടി സ്ഥിരീകരിച്ചു. സംസ്ഥാനത്ത് സ്ഥിരീകരിച്ച പത്ത് ഡെങ്കിപ്പനി കേസുകളില്‍ നാലും എറണാകുളം ജില്ലയിലാണ്. അതേസമയം രാജ്യത്ത് എച്ച് 3 എന്‍ 2 വൈറസിന്റെ വ്യാപനം സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്ന് കേന്ദ്രം അറിയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :