പത്തനംതിട്ടയില്‍ ഹോസ്റ്റല്‍ ഭക്ഷണം കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 30 കുട്ടികള്‍ ചികിത്സ തേടി

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 19 ജനുവരി 2023 (17:45 IST)
പത്തനംതിട്ടയില്‍ ഹോസ്റ്റല്‍ ഭക്ഷണം കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 30 കുട്ടികള്‍ ചികിത്സ തേടി. പത്തനംതിട്ടയിലെ മൗണ്ട് സിയോണ്‍ ലോ കോളേജിലെ 30 വിദ്യാര്‍ത്ഥികള്‍ക്കാണ് ദേഹാസ്വസ്ഥത അനുഭവപ്പെട്ടത്. ഭക്ഷണം കഴിച്ചതിനുശേഷമാണ് ബുദ്ധിമുട്ട് ഉണ്ടായതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന് പരാതി നല്‍കിയിട്ടുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :