ന്യൂനമര്‍ദ്ദ-ചുഴലിക്കാറ്റ് മൂലം 45 ദിവസത്തെ തൊഴില്‍ നഷ്ടത്തിന് മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 19 ജനുവരി 2023 (16:51 IST)
2022 ഏപ്രില്‍, മെയ്, ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ അതിതീവ്ര ന്യൂനമര്‍ദ്ദ ചുഴലിക്കാറ്റ് സംബന്ധിച്ച് കാലാവസ്ഥാ മുന്നറിയിപ്പ് മൂലമുണ്ടായ 45 ദിവസത്തെ തൊഴില്‍ നഷ്ടത്തിന് 1,66,756 സമുദ്ര- അനുബന്ധ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ധനസഹായം അനുവദിച്ചു.
ദിവസം 200 രൂപ വീതം നല്‍കാന്‍ 50.027 കോടി രൂപയാണ് അനുവദിച്ചത്.

2022ലെ കാലവര്‍ഷക്കെടുതിയില്‍ ആലപ്പുഴ ജില്ലയിലെ ചമ്പക്കുളം വില്ലേജില്‍ പാടശേഖരത്തിലെ മട വീണ് വീടും സ്ഥലവും ഒലിച്ചു പോയ ഓമനക്കുട്ടന്‍, ജയകൂമാര്‍ എന്നിവരെ പുനരധിവസിപ്പിക്കുന്നതിന് ധനസഹായം അനുവദിച്ചു. സ്ഥലം വാങ്ങി വീട് വെക്കുന്നതിന് സംസ്ഥാന ദുരന്തപ്രതികരണനിധി വിഹിതത്തിനു പുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 18,09,800 രൂപ അനുവദിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :