നിയമസഭ തെരഞ്ഞെടുപ്പിലേക്ക് സ്ഥാനാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി നാമനിര്‍ദേശ പത്രിക തയ്യാറാക്കാം

ശ്രീനു എസ്| Last Modified വെള്ളി, 12 മാര്‍ച്ച് 2021 (15:46 IST)
പത്തനംതിട്ട: നിയമസഭ തെരഞ്ഞെടുപ്പിലേക്ക് സ്ഥാനാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി നാമനിര്‍ദേശ പത്രിക തയാറാക്കാം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ സുവിധ വെബ്സൈറ്റ് വഴിയാണിത്. //suvidha.eci.gov.in എന്ന വെബ്സൈറ്റില്‍ കയറി ആദ്യം കാണുന്ന പേജില്‍ നിയമസഭ ഇലക്ഷന്‍ സെലക്ട് ചെയ്യണം. തുടര്‍ന്ന് വരുന്ന പേജില്‍ മൊബൈല്‍ നമ്പര്‍ നല്‍കി മൊബൈലില്‍ ലഭിക്കുന്ന വണ്‍ടൈം പാസ്വേര്‍ഡ് സൈറ്റില്‍ രേഖപ്പെടുത്തണം. ശേഷം സ്ഥാനാര്‍ഥികള്‍, സ്ഥാനാര്‍ഥികളുടെ പ്രതിനിധികള്‍, തിരഞ്ഞെടുപ്പ് ഏജന്റ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, എന്നീ ഓപ്ഷനുകളില്‍ നിന്നും സ്ഥാനാര്‍ഥിയെന്നത് തെരഞ്ഞെടുത്ത് നെക്സ്റ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യണം.

തുടര്‍ന്ന് വരുന്ന പേജില്‍ സ്ഥാനാര്‍ഥികളുടെ വിവരങ്ങള്‍ രേഖപ്പെടുത്തണം. ഈ പേജില്‍ സ്ഥാനാര്‍ഥിയുടെ തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ രേഖപ്പെടുത്തുന്നതോടെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പക്കലുള്ള വിവരങ്ങള്‍ ബന്ധപ്പെട്ട കോളങ്ങളില്‍ സ്വമേധയാ വരും. തുടര്‍ന്ന് ഈ പേജില്‍ ഇമെയില്‍ വിലാസം നല്‍കി ഇ മെയിലില്‍ ലഭിക്കുന്ന വണ്‍ടൈം പാസ്വേര്‍ഡ് സൈറ്റില്‍ നല്‍കണം. ഇവിടെ കാറ്റഗറി (എസ്.സി/ എസ്.റ്റി/ ജനറല്‍) രേഖപ്പെടുത്തണം. ശേഷം പേജിലെ സേവ് ബട്ടണ്‍ ക്ലിക്ക് ചെയ്യണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :