അനുബന്ധ വാര്‍ത്തകള്‍
- നേമത്തോ വട്ടിയൂര്‍ക്കാവിലോ മത്സരിക്കാന്‍ തയ്യാറാണെന്ന് കെസി വേണുഗോപാല്‍
- നേമത്ത് മത്സരിക്കുന്നതായുള്ള വാർത്തകളെ പറ്റി അറിയില്ലെന്ന് ഉമ്മൻചാണ്ടി: സാധ്യത തള്ളികളയാതെ ചെന്നിത്തല
- വെല്ലുവിളി ഏറ്റെടുത്ത് ഉമ്മൻചാണ്ടി, പുതുപ്പള്ളിയിലല്ല നേമത്ത് തന്നെ മത്സരിക്കും: ഹൈക്കമാൻഡിനെ അറിയിക്കും
- തമിഴ് നടൻ സെന്തിൽ ബിജെപിയിൽ ചേർന്നു
- മെട്രോമാൻ ഇ ശ്രീധരൻ പാലക്കാട് ബിജെപി സ്ഥാനാർത്ഥിയാകും
35 സീറ്റ് കിട്ടിയാല്‍ കേരളം ബിജെപി ഭരിക്കും: കെ സുരേന്ദ്രന്
35 സീറ്റ് കിട്ടിയാല്‍ കേരളം ബിജെപി ഭരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. നേമത്ത് ആരുമത്സരിച്ചാലും ബിജെപിയെ പരാജയപ്പെടുത്താന്‍ സാധിക്കില്ലെന്നും നേമം ബിജെപിയുടെ ഉറച്ച കോട്ടയാണെന്നും കെ സുരേന്ദ്രന് പറഞ്ഞു. അതേസമയം മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഉമ്മന്‍ചാണ്ടിയുടെ മണ്ഡലത്തിലും ബിജെപി ശക്തരായ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പുതുച്ചേരിയില്‍ തങ്ങള്‍ക്ക് സീറ്റൊന്നും ഇല്ലാതെ സര്‍ക്കാരുണ്ടാക്കാന്‍ സാധിച്ചെങ്കില്‍ കേരളത്തിലും സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നേമത്ത് ബിജെപിയും സിപിഎമ്മും തമ്മിലാണ് മത്സരമെന്നും ഉമ്മന്‍ ചാണ്ടിയെപ്പോലുള്ള ശക്തനായ നേതാവ് വന്നോട്ടെയെന്നും സുരേന്ദ്രന് പറഞ്ഞു.