ലോക്ക് ഡൗണില്‍ കഷ്ടപ്പെടുന്ന നാട്ടുകാര്‍ക്ക് തന്റെ 5 ഏക്കറിലെ കപ്പ സൗജന്യമായി നല്‍കി യുവ കര്‍ഷകന്‍

പത്തനംതിട്ട| ജോര്‍ജി സാം| Last Modified ഞായര്‍, 17 മെയ് 2020 (23:47 IST)
ലോക്ക് ഡൗണില്‍ കഷ്ടപ്പെടുന്ന നാട്ടുകാര്‍ക്ക് തന്റെ അഞ്ച് ഏക്കറിലെ കപ്പ സൗജന്യമായി നല്‍കി യുവ കര്‍ഷകന്‍. പറക്കോട് ജോതിര്‍ഗമയയില്‍ എസ് കെ മനോജ് എന്ന യുവകര്‍ഷകനാണ് കൊട്ടത്തൂര്‍ ഏലായില്‍ കൃഷിചെയ്ത തന്റെ കാര്‍ഷിക വിള മുഴുവനായും ജനങ്ങള്‍ക്ക് വിതരണം ചെയ്തത്.

നേരത്തേ തന്റെ വാര്‍ഡിലെ പാവങ്ങള്‍ക്ക് പച്ചക്കറിയും പലവ്യഞ്ജനവും അടങ്ങിയ കിറ്റും മനോജ് സൗജന്യമായി വിതരണം ചെയ്തിരുന്നു. പറക്കോട്, ഏഴംകുളം, പുതുമല തുടങ്ങിയ പ്രദേശങ്ങളിലെ ആളുകള്‍ക്കാണ് കപ്പ സൗജന്യമായി
നല്‍കിയത്. വിതരണോദ്ഘാടനം ചിറ്റയം ഗോപകുമാര്‍ എംഎല്‍എ, രാഷ്ട്രീയ പ്രതിനിധി കെ പി ഉദയഭാനു എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :