മണിമല, അച്ചന്‍കോവിലാര്‍ നദികളില്‍ പ്രളയ സാധ്യത മുന്നറിയിപ്പ്

ശ്രീനു എസ്| Last Updated: ശനി, 15 മെയ് 2021 (13:05 IST)
ജില്ലയിലെ കല്ലൂപ്പാറ സ്റ്റേഷനില്‍ ജലനിരപ്പ് അപകട നിലയിലെത്തിയിരിക്കുന്നതിനാല്‍ മണിമലയാറില്‍ പ്രളയ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. അച്ചന്‍കോവിലാറില്‍ കേന്ദ്ര ജലകമ്മീഷന്റെ പത്തനംതിട്ട ജില്ലയിലെ തുമ്പമണ്‍ സ്റ്റേഷനില്‍ ജലനിരപ്പ് അപകട നിലയിലെത്തിയിരിക്കുന്നതിനാല്‍ അച്ചന്‍കോവിലാറില്‍ പ്രളയ മുന്നറിയിപ്പ് പുറപ്പെടുവിച്ചു.

മണിമലയാര്‍, അച്ചന്‍കോവിലാര്‍ എന്നിവയുടെ കരകളില്‍ വസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണം. ആവശ്യമെങ്കില്‍ സുരക്ഷിതമായ ക്യാമ്പുകളിലേക്ക് മാറണം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :