കൈക്കൂലി കേസില്‍ പ്രതിയായ കര്‍ണാടകയിലെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തു

ശ്രീനു എസ്| Last Updated: ബുധന്‍, 24 ജൂണ്‍ 2020 (11:51 IST)
കൈക്കൂലി കേസില്‍ പ്രതിയായ കര്‍ണാടകയിലെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തു. ബിഎം വിജയശങ്കറാണ് മരിച്ചത്. വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. തട്ടിപ്പുനടത്തിയ ജുവലറിയില്‍ നിന്ന് ഇദ്ദേഹം ഒന്നരക്കോടി രൂപ കൈക്കൂലി വാങ്ങിയെന്ന് സിബിഐ കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ഇദ്ദേഹത്തെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

കൂടാതെ ഇദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് കണക്കില്‍പ്പെടാത്ത രണ്ടരക്കോടിയോളം രൂപയും അന്വേഷണസംഘം പിടിച്ചെടുത്തു. വിജയ് ശങ്കറിനു പുറമെ മുന്‍ അസിസ്റ്റന്റ് കമ്മീഷണര്‍ നാഗരാജും കൈക്കൂലി കേസില്‍ പ്രതിയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :