വെബ്ദുനിയ ലേഖകൻ|
Last Modified ബുധന്‍, 24 ജൂണ്‍ 2020 (10:51 IST)
കഴിഞ്ഞ ചൊവ്വാഴ്ചയാണ് പതഞ്ജലി കൊവിഡിനെതിരെ മരുന്ന് പുറത്തിറക്കിയത്. 7 ദിവസംകൊണ്ട് രോഗം ഭേതമാകും എന്നായിരുന്നു അവകാശവാദം. മരുന്ന് പുറത്തിറക്കിയതിന് പിന്നാലെ മരുന്ന് പ്രമോട്ട് ചെയ്തതിന് പരസ്യവും പതഞ്ചലി ആരംഭിച്ചിരുന്നു. ഇതോടെ കേന്ദ്ര സർക്കാർ പതഞ്ചലിയോട് വിശദീകരണം തേടി.
മരുന്നിന്റെ പരസ്യം നൽകുന്നത് നിർത്തിവയ്ക്കാനും, പരിശോധനയിൽ ഫലപ്രദം എന്ന് കണ്ടെത്തുന്നത് വരെ പ്രചരണങ്ങൾ പാടില്ല എന്നും കേന്ദ്ര സർക്കാർ കമ്പനിയ്ക്ക് ഉത്തരവ് നൽകുകയായിരുന്നു. 'കൊറോണിൽ ആൻഡ് സ്വാസരി' എന്ന പേരിലാണ് മരുന്ന് പുറത്തിറക്കിയിരിയ്ക്കുന്നത്. ഗവേഷണങ്ങൾക്കൊടുവിലാണ് മരുന്ന് നിർമ്മിച്ചത് എന്നും 280 രോഗികളിൽ മരുന്ന് പരീക്ഷിച്ച് ഫലപ്രദമെന്ന് കണ്ടെത്തി എന്നുമായിരുന്നു ബാബാ രാംദേവിന്റെ അവകാശവാദം,