‘അടൂരിനെ വിവാദത്തിലേക്ക് വലിച്ചിഴക്കേണ്ട; ചലച്ചിത്രമേളയില്‍ ഓണ്‍‌ലൈന്‍ അപേക്ഷകര്‍ക്കെല്ലാം പാസ് '

തിരുവനന്തപുരം| Last Updated: ശനി, 15 നവം‌ബര്‍ 2014 (12:13 IST)
ഐഫ്എഫ്‌കെയ്ക്ക് ഓണ്‍‌ലൈന്‍ അപേക്ഷ ചെയ്ത എല്ലാവര്‍ക്കും പാസ് ലഭിക്കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഇത്തവണ റെക്കോഡ് രജിസ്ട്രേഷനാണുണ്ടയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

9812 പേരാണ് ഇത്തവണത്തെ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് രജിസ്റ്റര്‍ ചെയ്തത്. അടൂരിന്റെ പേര് വിവാദത്തിലേക്ക് വലിച്ചിഴച്ചതില്‍ ദു:ഖമുണ്ടെന്നും മന്ത്രി പറഞ്ഞു. പത്മവിഭൂഷണ്‍ വരെ ലഭിച്ച കലാകാരനാണ് അദ്ദേഹം. അദ്ദേഹത്തെ ആദരിക്കേണ്ടതിന് പകരം വിവാദത്തിലേക്ക് വലിച്ചിഴയ്ക്കരുത്. ഇന്നലെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധപ്രകടനം നടത്തിയിരുന്നു. അത് പാടില്ലായിരുന്നു. ഇത് സംബന്ധിച്ച് കെപിസിസി പ്രസിഡന്റുമായി സംസാരിച്ചതായും തിരുവഞ്ചൂര്‍ പറഞ്ഞു.

ഇംഗ്ലീഷ് അറിയാത്തവര്‍ മേളയ്ക്ക് വരേണ്ടതില്ലെന്ന അടൂര്‍ ഗോപാലകൃഷ്ണന്റെ പരാമര്‍ശം വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :