പാര്‍ട്ടി ഓഫീസില്‍ കള്ളുകുടിയും പൂരപ്പാട്ടും; കേരള കോണ്‍ഗ്രസിന്റെ കാഞ്ഞിരപ്പള്ളി ഓഫീസ് പൂട്ടി

കാഞ്ഞിരപ്പള്ളി| Last Updated: ചൊവ്വ, 12 ഓഗസ്റ്റ് 2014 (15:44 IST)
കേരള കോണ്‍ഗ്രസ് എമ്മിന്റെ കാഞ്ഞിരപ്പള്ളി ഓഫീസില്‍ മദ്യപാനവും രാത്രികാലങ്ങളില്‍ സംഘര്‍ഷവും നടക്കുന്നുവെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് പാര്‍ട്ടി ഓഫീസ് പൂട്ടിച്ചു. കേരള കോണ്‍ഗ്രസിന്റെ ജില്ലാ പ്രസിഡന്റായ ഇ ജെ ആഗസ്തി ആവശ്യപ്പെട്ടതിനാലാണ് ഒഫീസ് പൂട്ടിയത്.

രാത്രിയായാന്‍ പാര്‍ട്ടി ഓഫീസില്‍ മദ്യപാനവും തമ്മിലടിയുമാണെന്നാണ് സമീപവാസികള്‍ പറയുന്നത്. പാര്‍ട്ടിയുടെ മുകളില്‍ നിന്നുള്ള അനുമതി കിട്ടിയതിനുശേഷം മാത്രമായിരിക്കും ഓഫീസ് ഇനി തുറക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :