അനുബന്ധ വാര്‍ത്തകള്‍
- കുട്ടികൾക്കെതിരായ അതിക്രമങ്ങൾ ഓൺലൈൽ വഴി പ്രചരിക്കുന്നത് തടയാൻ സംവിധനമൊരുക്കി ഗൂഗിൾ
- ഇന്ധനവില വർദ്ധന: തിങ്കളാഴ്ച ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് കോൺഗ്രസ്
- നിർണ്ണായക പ്രതിരോധ കരാറിൽ ഒപ്പുവച്ച് ഇന്ത്യയും അമേരികയും: 2019ൽ സംയുക്ത സൈനിക പരിശീലനം നടത്തും
- സ്കൂൾ കലോത്സവം: ഗ്രേസ് മാർക്കിനായി പ്രത്യേകം മത്സരങ്ങൾ നടത്തുമെന്ന് ഇ പി ജയരാജൻ
- പി കെ ശശിക്കെതിരായ പരാതി: ലൈംഗിക ആരോപണങ്ങളെ ഗൌരവത്തോടെ കാണുന്ന പാർട്ടിയാണ് സി പി എമ്മെന്ന് കാനം
പി കെ ശശിക്കെതിരായ പരാതി: കേസെടുക്കുന്നതിൽ നിയമോപദേശം തേടി ഡി ജി പി
ഷൊർണൂർ എം എൽ എ പി കെ ശശിക്കെതിരായ പരാതിയിൽ കേസെടുക്കുന്നതുമായി ബന്ധപ്പെട്ട് ഡി ജി പി ലോക്നാഥ് ബെഹ്‌റ നിയമോപദേശം തേടി. എം എൽ എക്കെതിരെ യുവതി നേരിട്ട് പൊലീസിൽ പരാതി നൽകാത്ത സാഹചര്യത്തിലാണ് ഡി ജി പി നിയമോപദേശം തേടിയത്.
അതേസമയം പി കെ ശശിക്കെതിരെ യൂത്ത് കോൺഗ്രസും യുവമോർച്ചയും നൽകിയ പരാതിയിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ റേഞ്ച് ഐ.ജി എം ആര്‍ അജിത്കുമാറിന് ഡി ജി പി നിർദേശം നൽകി. മലപ്പുറം ജില്ല പൊലീസ് മേധാവി പ്രതീഷ്‌കുമാർ ഈ പരാതികൾ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കും.
സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിക്കാൻ നേരത്തെ ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖാ ശർമ ഡി ജി പിക്ക് നിർദേശം നൽകിയിരുന്നു. കേസിൽ എത്രയും പെട്ടന്ന് റിപ്പോർട്ട് സംര്പ്പിക്കാനും ദേശീയ വനിത കമ്മീഷൻ അധ്യക്ഷ നിർദേശിച്ചു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഡി ജി പി കേസിൽ നിയമോപദേശം തേടിയിരിക്കുന്നത്.