'പരാതി അന്വേഷിക്കാനുള്ള കരുത്ത് പാർട്ടിക്കുണ്ട്, അത് നേരിടാനുള്ള കമ്മ്യൂണിസ്‌റ്റ് ആർജവം തനിക്കുമുണ്ട്': പി കെ ശശി

'പരാതി അന്വേഷിക്കാനുള്ള കരുത്ത് പാർട്ടിക്കുണ്ട്, അത് നേരിടാനുള്ള കമ്മ്യൂണിസ്‌റ്റ് ആർജവം തനിക്കുമുണ്ട്': പി കെ ശശി

പാലക്കാട്| Rijisha M.| Last Updated: വെള്ളി, 7 സെപ്‌റ്റംബര്‍ 2018 (11:54 IST)
ലൈംഗിക പീഡന പരാതിയിൽ പ്രതികരണവുമായി ആരോപണവിധേയനായ ഷൊർണൂർ എം എൽ എ പി കെ ശശി. 'പരാതി അന്വേഷിക്കാനുള്ള കരുത്ത് പാർട്ടിക്കുണ്ട്, അത് നേരിടാനുള്ള ആർജവവും കമ്മ്യൂണിസ്‌റ്റ് ആരോഗ്യവും തനിക്കുണ്ട്. എന്നെ അറിയാവുന്നവർക്ക്, എന്റെ പൊതുപ്രവർത്തനം അറിയാവുന്നവർക്ക് എന്റെ പൊതു ജീവിതം എന്താണെന്ന് അറിയാം'- പി കെ ശശി പറഞ്ഞു. സ്വകാര്യ ബസ്സുകളുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന സമാഹാരണ ചടങ്ങ്‌ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'എന്റെ നിലപാടുകളെല്ലാം ഞാൻ നേരത്തേതന്നെ പറഞ്ഞതാണ്. പരാതി കിട്ടിയാൽ ഉന്നതർ എന്നില്ലാതെ നടപടിയെടുക്കുന്ന പാർട്ടിയാണ് കമ്മ്യൂണിസ്‌റ്റ് പാർട്ടി. അല്ലാതെ മറ്റ് പാർട്ടികളെ പോലെയല്ല. പാർട്ടിക്കകത്ത് ചർച്ചചെയ്യേണ്ട കാര്യം അതിനകത്തുതന്നെ ചർച്ച ചെയ്യും. എന്റെ പ്രവർത്തനത്തിൽ എന്തെങ്കിലും പിശകുണ്ടായി എന്ന് പാർട്ടി എന്നെ ബോധ്യപ്പെടുത്തിയാൽ അത് രണ്ട് കൈയും നീട്ടി ഞാൻ സ്വീകരിക്കും.

ഞാൻ തെറ്റായ മാർഗ്ഗത്തിലൂടെ സഞ്ചരിച്ചിട്ടില്ല. അച്ചടക്കനടപടിയെ പറ്റി എന്തിനാണ് ബേജാറാകുന്നത്. അത് ഞങ്ങളുടെ പാര്‍ട്ടി തീരുമാനിക്കുന്നതാണ്. അതില്‍ എന്തിനാണ് വേവലാതി'- ശശി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :