എറണാകുളത്ത് മൂന്നരവയസുകാരനെ കൊലപ്പെടുത്തി ദമ്പതികള്‍ തൂങ്ങിമരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 11 സെപ്‌റ്റംബര്‍ 2021 (10:40 IST)
എറണാകുളത്ത് മൂന്നരവയസുകാരനെ കൊലപ്പെടുത്തി ദമ്പതികള്‍ തൂങ്ങിമരിച്ചു. പറവൂരില്‍ വട്ടപ്പറമ്പത്ത് വീട്ടില്‍ സുനില്‍(38), ഭാര്യ കൃഷ്‌ണേന്തു(30), മകന്‍ അരവ് കൃഷ്ണ എന്നിവരാണ് മരിച്ചത്. ദമ്പതികളെ വീട്ടിലെ രണ്ടുഫാനുകളില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല.

ഇവര്‍ക്ക് സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉള്ളതായിട്ട് അറിയില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇവരുടെ മൃതദേഹം കളമശേരി മെഡിക്കല്‍ കോളേജിലാണ് ഉള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :