1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India reports 33,376 new COVID19 cases

രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 33,376; മരണം 308

India
രാജ്യത്തെ പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകള്‍ 33,376. കൂടാതെ 32,198 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് മൂലം 308 പേരുടെ മരണം സ്ഥിരീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,32,08,330 ആയി.
 
നിലവില്‍ രാജ്യത്ത് 3,91,516 പേരാണ് രോഗം മൂലം ചികിത്സയില്‍ കഴിയുന്നത്. രോഗം മൂലം രാജ്യത്ത് ഇതുവരെ 4,42,317 പേരാണ് മരണപ്പെട്ടത്. നിലവില്‍ 73,05,89,688 പേര്‍ രാജ്യത്ത് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.
അടുത്ത ലേഖനം
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു; കേരളത്തില്‍ മഴയ്ക്ക് സാധ്യത