പരവുര്‍|
JOYS JOY|
Last Modified വ്യാഴം, 14 ഏപ്രില്‍ 2016 (10:46 IST)
പരവൂരില്‍ മത്സരക്കമ്പത്തിന് പൊലീസ് ഒത്താശ ചെയ്തു നല്കിയതായി റിപ്പോര്‍ട്ട്. സംഭവദിവസം ക്ഷേത്രംഭരണ സമിതി അംഗങ്ങളും പൊലീസും സംയുക്തയോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ വെടിക്കെട്ടിന്റെ തീവ്രത കുറയ്ക്കാന്‍ പൊലീസ് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
വെടിക്കെട്ട് നടത്താന്‍ പൊലീസ് ഒത്താശ ചെയ്തു കൊടുത്തെന്ന് റിപ്പോര്‍ട്ടുകള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍
പൊലീസിനെയും അന്വേഷണസംഘം ചോദ്യം ചെയ്യും. ചാത്തന്നൂര്‍ എ സി പി, പരവൂര്‍ സി ഐ, പരവൂര്‍
എസ് ഐ എന്നിവരെ ആയിരിക്കും
ചോദ്യം ചെയ്യുക. അതേസമയം, വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട് കൊല്ലം കളക്‌ടറുടെയും എ ഡി എമ്മിന്റെയും മൊഴിയെടുക്കുന്നത് വൈകും.
ഇതിനിടെ, അഡീഷണല്‍ ഡിസ്ട്രിക്‌ട് മജിസ്ട്രേട് ഫോണിലൂടെ വാക്കാല്‍ അനുമതി നല്കിയതിനെ തുടര്‍ന്നാണ് വെടിക്കെട്ട് നടത്തിയതെന്ന് ക്ഷേത്രം കമ്മിറ്റി ഭാരവാഹികള്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. സംഭവദിവസം കൊച്ചിയിലായിരുന്ന എ ഡി എം പതിനൊന്നാം തിയതി സ്ഥലത്ത് എത്തിയതിനു ശേഷം ഒമ്പതാം തിയതി വെടിക്കെട്ട് നല്കുന്നതിനുള്ള അനുമതിരേഖ തയ്യാറാക്കി നല്കാമെന്ന് പറഞ്ഞതായും ഭാരവാഹികള്‍ പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് എ ഡി എമ്മിനെ ചോദ്യം ചെയ്യുന്നത്.
വെടിക്കെട്ടിന് എന്തുകൊണ്ട് അനുമതി നിഷേധിച്ചു എന്ന് വ്യക്തമാകുന്നതിനു വേണ്ടിയാണ് കളക്‌ടറെ ചോദ്യം ചെയ്യുന്നത്.