പൊലീസ് പരസ്യമായി കൈക്കൂലി വാങ്ങുന്ന ദൃശ്യം പുറത്ത്

പൊലീസ് പരസ്യമായി കൈക്കൂലി വാങ്ങുന്ന ദൃശ്യം പുറത്ത്

ഉത്തർപ്രദേശ്| aparna shaji| Last Updated: ബുധന്‍, 13 ഏപ്രില്‍ 2016 (18:02 IST)
ഉത്തർപ്രദേശിൽ ട്രെയിനിൽ യാത്ര ചെയ്തവർക്ക് സീറ്റ് വാഗ്ദാനം ചെയ്തു കൊണ്ട് യാത്രക്കാരിൽ നിന്നും റെയിൽവെ പൊലീസുകാരൻ കൈക്കൂലി വാങ്ങുന്ന ദൃശ്യം പുറത്ത്. ട്രെയിനിലുണ്ടായിരുന്ന യാത്രക്കാരിൽ ഒരാൾ പകർത്തിയ വീഡിയോ ആണ് പൊലീസുകാരന്റെ തനിനിറം പുറത്തുകൊണ്ട് വന്നത്. മാര്‍ച്ച് 29ന് സപത് ക്രാന്തി എക്സ്പ്രസിലായിരുന്നു സംഭവം.

ഗവണ്‍മെന്‍റ് റെയില്‍വെ പൊലീസ് കോണ്‍സ്റ്റബിള്‍ അമിത് മാലിക് ആണ് കൈക്കൂലി കേസിൽ വിവാദത്തിലായിരിക്കുന്നത്. സോഷ്യ‌ൽ മീഡിയകൾ വഴി പ്രചരിച്ച വീഡിയോ മേലുദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുകയും തുടർന്ന് നടന്ന ചോദ്യം ചെയ്യലിൽ മാലിക് കുറ്റം സമ്മതിക്കുകയും ചെയ്തിരിക്കുകയാണ്.

പിടിച്ചു പറി, അഴിമതി നിരോധ നിയമം, പൊലീസ് ആക്ട് എന്നിവ ചുമത്തി മാലിക്കിനെതിരെ ഗാസിയാബാദ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് കൂടുത‌ൽ തെളന്വിനായി വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് സൂപ്രണ്ട് വൈഭവ് കൃഷ്ണ അറിയിച്ചു. കുറ്റം സമ്മതിച്ചതിനെത്തുടർന്ന് ഇദ്ദേഹത്തെ സസ്പെൻഡ് ചെയ്തതായും സൂപ്രണ്ട് വ്യക്തമാക്കി.


ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :