കെ എസ് ആർ ടി സിയെ ഞെക്കിക്കൊല്ലാൻ പലരും ശ്രമിക്കുന്നു; പരിഷ്കാരങ്ങൾ എതിർക്കുന്നത് നിക്ഷിപ്ത താൽ‌പര്യക്കാരെന്ന് എ കെ ശശീന്ദ്രൻ

Sumeesh| Last Modified തിങ്കള്‍, 30 ജൂലൈ 2018 (15:08 IST)
കെ എസ് ആർ ടി സിയെ ഞെക്കിക്കൊല്ലാൻ പലരും ശ്രമിക്കുന്നുണ്ടെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ. ഇത്തരക്കാരണ് കെ എസ് അർ ടി സിയെ രക്ഷിക്കാനുള്ള പരിഷ്കാരങ്ങളെ എതിർക്കുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാ‍ട്ടി. കെ എസ് ആർ ടി സി വടക്കൻ മേഘലയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കവെയാണ് ഗതാഗത മന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

കെ എസ് ആർ ടി സിയെ രക്ഷപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ പരിഷ്കാരങ്ങൾ. ഇതിനെ എതിർക്കുന്നവർ നിക്ഷിപ്ത താല്പര്യക്കാരാണെന്നും അവരുടെ ദുർവ്യാഖ്യാനങ്ങൾ ജനങ്ങൾ തള്ളിക്കളയണം എന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ സർക്കാരിന്റെ പുതിയ പരിഷകാരങ്ങക്കെതിരെ കെ എസ് ആർ ടി സിയിലെ തൊഴിലാളികൾ രംഗത്ത് വന്നിരിക്കുകയാണ്. കെ എസ് ആർ ടി സി എംഡി ടോമിൻ ജെ തച്ചങ്കരിയുടെ നടപടികളിൽ പ്രതിഷേധിച്ച് സംയുക്ത സമരത്തിനൊരുങ്ങുകയാണ് കെ എസ് ആർ ടി സിയിലെ തൊഴിലാളി സംഘടനകൾ.

എം ഡി ടോമിൻ തച്ചങ്കരി സ്വയം മടുത്ത് സ്ഥാനം ഉപേക്ഷിച്ചു പോകണം എന്ന് നേരത്തെ സി പി എം സംസ്ഥന സെക്രട്ടറിയേറ്റ് അംഗമായ ആനത്തലവട്ടം ആനന്ദൻ തന്നെ വ്യക്തമാക്കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :