വീക്ഷണത്തിലെ ലേഖനത്തോട് പിന്നീട് പ്രതികരിക്കാമെന്ന് പന്ന്യന്‍

 പന്ന്യന്‍ രവീന്ദ്രന്‍ , മുഖപ്രസംഗം , വീക്ഷണം , സിപിഐ
തിരുവനന്തപുരം| jibin| Last Updated: വ്യാഴം, 2 ജൂലൈ 2015 (12:49 IST)
സിപിഐയെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്യുന്ന തരത്തില്‍ വീക്ഷണം പത്രത്തില്‍ വന്ന മുഖപ്രസംഗത്തെപ്പറ്റി പിന്നീട് പ്രതികരിക്കാമെന്ന് മുന്‍ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. മുഖപ്രസംഗം കണ്ടില്ല. അതിനാല്‍ മടങ്ങി വന്ന ശേഷം അതിനേക്കുറിച്ച് സംസാരിക്കാം. ഇപ്പോള്‍ ചണ്ഡീഗഡില്‍ നടക്കുന്ന സിപിഐ ദേശീയ കൌണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പഴയ കോണ്‍ഗ്രസ് ബന്ധത്തിന്റെ ഗൃഹാതുരത ഇപ്പോഴും സിപിഐയില്‍ ഉണ്ടെന്നും അതിനാല്‍ സിപിഐയെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്യുന്നതുമാണ് വീക്ഷണത്തില്‍ വന്ന മുഖപ്രസംഗം. മുങ്ങുന്ന കപ്പലില്‍ നിന്ന് സിപിഐ രക്ഷപ്പെടണം.
ആര്‍എസ്പിയുടെ മാതൃക സിപിഐയും സ്വീകരിക്കണമെന്നും വീക്ഷണം പറയുന്നു.

ഇടതു മുന്നണിയില്‍ സിപിഎം തടിച്ച് കൊഴുത്തപ്പോള്‍ സിപിഐ എല്ലും തോലുമായി മാറി. സിപിഐ നേതാക്കളുടെ ഭാഷയില്‍ വിഷമില്ലെന്നും അവരുടെ നേതാക്കളുടെ ശരീരഭാഷയില്‍ ധാര്‍ഷ്ട്യമില്ലെന്നും വീക്ഷണം വ്യക്തമാക്കുന്നു. എല്‍ഡിഎഫ് രൂപീകരിക്കുന്നതിന് വലിയ ത്യാഗം സഹിച്ച സിപിഐക്ക് മുന്നണിയില്‍ വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്നും കോണ്‍ഗ്രസ് മുഖപത്രം ചൂണ്ടിക്കാട്ടുന്നു.

ഒമ്പത് വര്‍ഷങ്ങള്‍ക്കുള്ളില്‍ പത്ത് തെരഞ്ഞെടുപ്പുകള്‍ തോറ്റ ഇടതു മുന്നണിയും സിപിഎമ്മും ഇനിയൊരു തെരഞ്ഞെടുപ്പ് ജയിക്കാനാവാത്തവിധം ദുര്‍ബലപ്പെട്ടിരിക്കുകയാണ്. ഇനിയുള്ള തിരഞ്ഞെടുപ്പുകളില്‍ ജയിക്കാനായിരിക്കില്ല; രണ്ടാം സ്ഥാനം നിലനിര്‍ത്താനായിരിക്കും അവരുടെ പോരാട്ടമെന്നും മുഖ പ്രസംഗത്തില്‍ പറയുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :