ജിജി തോംസണെതിരെ വീക്ഷണം; ‘ചീഫ് സെക്രട്ടറിയുടേത് സഹതാപം ആര്‍ജ്ജിക്കാനുള്ള വ്യാജ വിലാപം’

പാമോയിൽ കേസ് , ജിജി തോംസണ്‍ , കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം
കൊച്ചി| jibin| Last Modified വ്യാഴം, 4 ജൂണ്‍ 2015 (08:18 IST)
പാമോയിൽ കേസ് സംബന്ധിച്ച് പ്രസ്താവന നടത്തി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ ചീഫ് സെക്രട്ടറി ജിജി തോംസണെ വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം രംഗത്ത്. പാമോയില്‍ കേസിലെ ചീഫ് സെക്രട്ടറിയുടെ പരാമര്‍ശം കാപട്യമാണ്.
'ചീഫ് സെക്രട്ടറിയുടേത് സഹതാപം ആര്‍ജ്ജിക്കാനുള്ള വ്യാജ വിലാപമെന്നും ലൈറ്റ് മെട്രോ ഡിഎംആര്‍സിയെ ഏല്‍പ്പിച്ചതിലെ കൊതിക്കെറുവാണ് ' എന്ന് വീക്ഷണം പറയുന്നു.

സര്‍ക്കാര്‍ തീരുമാനങ്ങളുടെ നിര്‍വാഹകനായ ചീഫ് സെക്രട്ടറി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നത് വേലി തന്നെ വിള തിന്നുന്നതിന് തുല്യമാണെന്നാണ് വീക്ഷണം എഡിറ്റോറിയലെഴുതിയിരിക്കുന്നത്. പാമോയിൽ അഴിമതിക്കേസ്, ഗെയ്ല്‍ ഭൂമി ഏറ്റെടുക്കല്‍ എന്നിവയില്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരേ കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭായോഗത്തിലും കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :