വന്‍ പാന്‍മസാല ശേഖരം പിടികൂടി

 പാന്‍‌മസാല,പൊലീസ്,അറെസ്റ്റ്
അഞ്ചല്‍| VISHNU.NL| Last Modified ശനി, 28 ജൂണ്‍ 2014 (14:56 IST)
അഞ്ചലില്‍ നിന്ന് വന്‍ പാന്‍മസാല ശേഖരം പിടികൂടി. ഇതുമായി ബന്ധപ്പെട്ട് അഞ്ചല്‍ നെട്ടയം കോണത്ത് ജംഗ്ഷനു സമീപം താമസിക്കുന്ന സലീം (48), മുഹമ്മദ് (44), അമീന്‍ മുഹമ്മദ് (20) എന്നിവരെ ഏരൂര്‍ എസ്.ഐ ഷിജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ്‌ അറസ്റ്റ് ചെയ്തത്.

ലഹരിവിരുദ്ധ ദിനമായ വെള്ളിയാഴ്ച ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ്‌ 7 ചാക്ക് പാന്‍ മസാല പിടികൂടിയത്. നിരോധിക്കപ്പെട്ട ഈ ലഹരി പദാര്‍ത്ഥങ്ങള്‍ക്ക് നാലു ലക്ഷത്തോളം രൂപ വിലമതിക്കുമെന്ന് പൊലീസ് പറയുന്നു.

പ്രതികളെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കുമെന്നറിയുന്നു. പ്രതികളെ പിടികൂടിയ പൊലീസ് സംഘത്തില്‍ ഏരൂര്‍ എസ്.ഐ ഷിജിയെ കൂടാതെ ഗ്രേഡ് എസ്.ഐ സുനില്‍ കുമാര്‍,
സിവില്‍ പൊലീസുകാരായ അന്‍സര്‍, ഷിന്‍റോ, സന്തോഷ് എന്നിവരും ഉള്‍പ്പെടുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :