എ കെ ജെ അയ്യര്|
Last Modified ചൊവ്വ, 13 ഓഗസ്റ്റ് 2024 (20:22 IST)
പാലക്കാട് : പാലക്കാട്ട് നിന്ന് പുനലൂർ ചെങ്കോട്ട വഴി തിരുനെൽവേലി വരെ പോകുന്ന പാലരുവി എക്പ്രസ് തുത്തുക്കുടിയിലേക്ക് നീട്ടുന്നു. 16791, 16792 നമ്പർ പാലരുവി എക്സ്പ്രസ് ഓഗസ്റ്റ് 15 മുതലാണ് തുത്തുക്കുടിയിലേക്കു നീട്ടുന്നത്.
ഇതിൻ്റെ ഔപചാരികമായ ഉദ്ഘാടനം കേന്ദ്ര മന്ത്രി സുരേഷ് ഗോപി 15 ന് പാലക്കാട്ട് ഫ്ലാഗ് ഓഫ് ചെയ്യും. ദിവസേന വൈകിട്ട് 4.05 ന് പാലക്കാട് നിന്ന് യാത്ര പുറപ്പെടുന്ന ഈ ട്രെയിൻ പിറ്റേന്ന് രാവിലെ തൂത്തുക്കൂടി യിലെത്തും. ഈ സർവീസ് തുടങ്ങിയ സമയത്ത് പാലക്കാടു നിന്ന് പുനലൂർ വരെയായിരുന്നു. പിന്നീട് ചെങ്കോട്ട വരെ നീട്ടി. രണ്ട് വർഷം മുമ്പ് തിരുനെൽവേലിയിലേക്കും നീട്ടി. ഇതാണിപ്പോൾ തുറമുഖ നഗരമായ തൂത്തുക്കുടിയിലേക്ക് നീട്ടിയത്.