1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Palakkad Student Death News

പാലക്കാട് ബസുകാത്തുനിന്ന 15കാരന്‍ കുഴഞ്ഞുവീണ് മരിച്ചു

student
student
പാലക്കാട് ബസുകാത്തുനിന്ന 15കാരന്‍ കുഴഞ്ഞുവീണ് മരിച്ചു. കൂറ്റനാട് അല്‍ അമീന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ മുഹമ്മദ് സിയാന്‍ ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവം നടന്നത്. ബസ് കാത്തുനില്‍ക്കുമ്പോള്‍ കൂറ്റനാട് റോഡില്‍ കുഴഞ്ഞുവീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ ആശുപതിയിലെത്തിച്ചു.
 
പിന്നീട് വിദഗ്ധ ചികിത്സക്കായി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എങ്കിലും ഇന്നലെ രാവിലെ 10 മണിയോടെ മരിക്കുകയായിരുന്നു. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി.
അടുത്ത ലേഖനം
കേരളത്തില്‍ ആദ്യമായി സ്ത്രീക്ക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു; രോഗം ബാധിച്ചത് തിരുവനന്തപുരത്തെ 24കാരിക്ക്