1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Hawala money rs 2.97 cr siezed

പാലക്കാട്ട് 2.97 കോടിയുടെ കുഴൽപ്പണ വേട്ട: 2 പേർ പിടിയിൽ

Pipe -money
പാലക്കാട്: വാഹന പരിശോധനയ്ക്കിടെ പോലീസ് 2.97 കോടിയുടെ കുഴല്‍പ്പണവുമായി രണ്ടു മലപ്പുറം സ്വദേശികളെ പിടികൂടി. ഞായറാഴ്ച വെളുപ്പിനു ചിറ്റൂര്‍ ആശുപത്രി കവലയില്‍ വച്ചായിരുന്നു സംഭവം. കാറില്‍ കുഴല്‍പ്പണം കഴത്തുകയായിരുന്ന മലപ്പുറം അങ്ങാടിപ്പുറം പൂക്കോട്ടില്‍ ജംഷാദ് (46), അങ്ങാടിപ്പുറം ചോലയില്‍ വീട്ടില്‍ അബ്ദുള്ള (42) എന്നിവരാണ് പോലീസ് പിടിയിലായത്.
 
പോലീസിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് വാഹന പരിശോധന നടത്തിയത്. കാറിന്റെ മുന്‍വശത്തെ സീറ്റുകള്‍ക്ക് അടിയിലായി പ്രത്യേകം നിര്‍മ്മിച്ച അറകളില്‍ ആയിരുന്നു പണം ഒളിപ്പിച്ചു വച്ചിരുന്നത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
അടുത്ത ലേഖനം
ഫുട്ബോൾ കളിക്കിടെ വിദ്യാർത്ഥി കുഴഞ്ഞ് വീണ് മരിച്ചു