ബാലികയെ പീഡിപ്പിച്ച ചുമട്ടു തൊഴിലാളി അറസ്റ്റിൽ

എ കെ ജെ അയ്യര്‍| Last Modified വ്യാഴം, 13 ഒക്‌ടോബര്‍ 2022 (18:21 IST)
കണ്ണൂർ: ഒമ്പതു വയസുള്ള ബാലികയെ ലൈംഗികമായി പീഡിപ്പിച്ച ചുമട്ടുതൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു. മാതമംഗലം കാഞ്ഞിരത്തൊടിയിൽ വി.സി.കരുണാകരനെയാണ് അറസ്റ്റ് ചെയ്തത്.

സ്‌കൂളിൽ ചൈൽഡ് ലൈൻ പ്രവർത്തകർ നടത്തിയ കൗൺസിലിംഗിനിടെയാണ് കുട്ടി പീഡന വിവരം അറിയിച്ചത്. തുടർന്ന് പെരിങ്ങോം പൊലീസാണ് ഇയാളുടെ അറസ്റ് രേഖപ്പെടുത്തിയതും കോടതിയിൽ ഹാജരാക്കിയതും. കോടതി ഇയാളെ റിമാൻഡ് ചെയ്തു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :