സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 28 മാര്‍ച്ച് 2025 (11:10 IST)
സംസ്ഥാനത്ത് വീണ്ടും കുതിച്ചുയര്‍ന്ന് സ്വര്‍ണ്ണവില. പവന് ഒറ്റയടിക്ക് കൂടിയത് 840 രൂപയാണ്. ഗ്രാമിന് 105 രൂപയാണ് വര്‍ദ്ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 8340 രൂപയായി. അതേസമയം ഒരുപവന്‍ സ്വര്‍ണത്തിന് 66720 രൂപയായി ഉയര്‍ന്നു. കഴിഞ്ഞദിവസം ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 6580 രൂപയായിരുന്നു.
രണ്ടുദിവസത്തെ വിലക്കുറവിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് സ്വര്‍ണത്തിന് 320 രൂപ വര്‍ദ്ധിച്ചത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാഹന താരിഫുകള്‍ ആഗോള വിപണിയില്‍ കൂടുതല്‍ അനിശ്ചിതത്വം ഉണ്ടാക്കിയതോടെയാണ് സ്വര്‍ണ്ണവില വീണ്ടുമുയര്‍ന്നത്. അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന കാറുകള്‍ക്ക് 25% തീരുവ ചുമത്താനുള്ള തീരുമാനം കഴിഞ്ഞ ദിവസമാണ് ട്രംപ് പ്രഖ്യാപിച്ചത്.