എല്ലാം ബിജെപിയുടെ തലയില്‍ വയ്ക്കാന്‍ കഴിയുമോ; പാലക്കാട് ഷാജഹാന്റെ കൊലപാതകത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് കെ സുധാകരന്‍

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 15 ഓഗസ്റ്റ് 2022 (15:59 IST)
എല്ലാം ബിജെപിയുടെ തലയില്‍ വയ്ക്കാന്‍ കഴിയുമോയെന്നും പാലക്കാട് ഷാജഹാന്റെ കൊലപാതകത്തിന് പിന്നില്‍ സിപിഎം ആണെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു. രാഷ്ട്രീയ അഭിപ്രായമുണ്ടെങ്കിലും എല്ലാം ബിജെപിയുടെ തലയില്‍ വയ്ക്കാന്‍ കഴിയുമോ എന്ന് സുധാകരന്‍ ചോദിച്ചു. കൊലപാതത്തിന് പിന്നില്‍ സിപിഎം ആണെന്ന് വ്യക്തത വന്നുകൊണ്ടിരിക്കുകയാണ്. കൊലപാതകം നടത്തിയവര്‍ പാര്‍ട്ടി വിട്ടവരാണെന്നും പാര്‍ട്ടിയുമായി ബന്ധമില്ലെന്നും പറയുന്നെങ്കിലും ദൃക്‌സാക്ഷികള്‍ അതല്ല പറയുന്നത്.

മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്ന സുധാകരന്‍. അതേസമയം സിപിഎം പ്രവര്‍ത്തകരെ കൊലപ്പെടുത്തി വ്യാജപ്രചരണം നടത്തുന്നത് ആര്‍എസ്എസ് ബിജെപി രീതിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :