1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Palakkad local News

പാലക്കാട് വീട്ടുകാര്‍ വഴക്കുപറഞ്ഞതില്‍ മനംനൊന്ത് 12വയസുകാരന്‍ ആത്മഹത്യചെയ്തു

Palakkad
പാലക്കാട് വീട്ടുകാര്‍ വഴക്കുപറഞ്ഞതില്‍ മനംനൊന്ത് 12വയസുകാരന്‍ ആത്മഹത്യചെയ്തു. പട്ടാമ്പി തെക്കുമുറി സ്വദേശി അന്‍വര്‍ സാദത്തിന്റെ മകന്‍ മുഹമ്മദ് ഐയിനിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം.
 
ബാത്റൂമിനുള്ളിലെ ജനലില്‍ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു കുട്ടി. പട്ടാമ്പി എംഇഎസ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് 12-കാരന്‍. വീട്ടുകാര്‍ വഴക്കു പറഞ്ഞതിനെ തുടര്‍ന്ന് മനംനൊന്താണ് കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
സംസ്ഥാനത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 300 പേര്‍ക്ക്; മരണം മൂന്ന്