1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kozhikode local News

ഉദ്യോഗസ്ഥര്‍ക്ക് ഇമ്പോസിഷന്‍ ശിക്ഷ നല്‍കി വിവരാവകാശ കമ്മീഷണര്‍

Kozhikode
ബേപ്പൂര്‍ പോര്‍ട്ട് ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്കാണ് വിവരാവകാശ കമ്മീഷണര്‍ ഇമ്പോസിഷന്‍ ശിക്ഷയായി നല്‍കിയത്. വിവരാവകാശവുമായി ബന്ധപ്പെട്ടുള്ള മറുപടിയില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ പേരും വിവരങ്ങളും ചേര്‍ക്കാതെ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്ക് വിവരാവകാശ കമ്മീഷണര്‍ ഇത്തരത്തിലൊരു ശിക്ഷ നല്‍കിയത്.വിവരാവകാശ കമ്മീഷണറായ എ അബ്ദുല്‍ ഹക്കീം ആണ് ഉദ്യോഗസ്ഥരെ ഈ രീതിയില്‍ ശിക്ഷിച്ചത്. 
 
ശിക്ഷയുടെ ഭാഗമായി ഇഗ്‌നീഷ്യസ് എം ജോണ്‍ ,പി എ അനിത സി എന്നിവരാണ് ഇമ്പോസിഷന്‍ എഴുതിയത്.100 പ്രാവശ്യം തങ്ങളുടെ പേരും ഫോണ്‍ നമ്പറും വിവരാവകാശ കമ്മീഷന് എഴുതി നല്‍കിയാണ് ഇവര്‍ ശിക്ഷ പൂര്‍ത്തിയാക്കിയത്.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
കുഞ്ഞുടുപ്പിലെ ബട്ടണുകളുടെ രൂപത്തിൽ സ്വർണ്ണക്കടത്ത് : രണ്ടു കോടിയുടെ സ്വർണ്ണം പിടിച്ചു